SEARCH


Kannur Mundayad Sree Neeliyathakathoot Vayanatukulavan Kshetram (ശ്രീ നീലിയത്ത് അകത്തൂട്ട് വയനാട്ടുകുലവൻ ക്ഷേത്രം)

Course Image
കാവ് വിവരണം/ABOUT KAVU


Theyyam Festival on April 8, 9, 10, 2017
ശ്രീ നീലിയത്ത് അകത്തൂട്ട് വയനാട്ട് കുലവൻ ക്ഷേത്ര തിറ മഹോത്സവം” കണ്ണ്വ മഹർഷിയാൽ പ്രാണപ്രതിഷ്ഠ നടത്തപ്പെട്ട ചരിത്രപ്രസിദ്ധമായ ‘ശ്രി ചൊവ്വ മഹാശിവക്ഷേത്ര’ത്തിനും ശ്രീ ഭരത പ്രതിഷ്ഠയുള്ള കേരളത്തിലെ വിരലിൽ എണ്ണാവുന്ന ക്ഷേത്രങ്ങളിൽ ഒന്നായ എളയാവുർ ഭഗവതി ക്ഷേത്രത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ശ്രീ എളയാവൂർ ഭഗവതിയുടെ ജേഷ്ഠത്തി നീലിയത്തകത്തൂട്ട് ഭഗവതിഅമ്മയുടെ ആരൂഢത്തിൽ കുടികൊള്ളുന്നതും..അപൂർവത്തിൽ അപൂർവം ക്ഷേത്രത്തിൽ കാണപ്പെടുന്ന ക്ഷിപ്ര പ്രസാദിയും, സർവെെശ്വര്യ ദായകരുമായ, ഐശ്വര്യപ്രഭു ഊർപ്പഴശ്ശിയും അഭിമാനപ്രഭു വേട്ടകൊരുമകൻ ദേവൻമാരുടെയും സാന്നിദ്ധ്യം ഒരേ ശ്രീലകത്ത് ദർശിക്കാൻ കഴിയുന്ന നീലിയത്തകത്തൂട്ട് ആരുഢ ക്ഷേത്രമായ ശ്രീ നീലിയത്തകത്തൂട്ട് പെരിങ്ങോത്തംബലത്തിന്റെയും ചരിത്ര പ്രാധാന്യമുളള “ശ്രീ നീലിയത്ത് അകത്തൂട്ട് വയനാട്ട് കുലവൻ ക്ഷേത്ര തിറ മഹോത്സവം” ഏപ്രിൽ 8, 9,10 തീയ്യതികളിൽ. ഏപ്രിൽ 8 ശനിയാഴ്ച്ച പുലിയൂര് കണ്ണൻ ,കണ്ടനാർ കേളൻ ,വയനാട്ടുകുലവൻ തെയ്യങ്ങളുടെ തിടങ്ങൽ. ഏപ്രിൽ 9 ഞായറാഴ്ച്ച, വൈകീട്ട് 6 മണിക്ക് : ഓമന ‘പുലിയൂര്കണ്ണന്റെ’ വെള്ളാട്ടം,7:30 ന് ദൈവം കാട്ടടിയാൻ ‘കണ്ടനാർകേളൻ’ വെള്ളാട്ടം, 9 മണിക്ക് ദൈവം ‘വയനാട്ട്കുലവന്റെ’ തിരുവെള്ളാട്ടം .ഏപ്രിൽ 10 തിങ്കൾ പുലർച്ചെ 2:30 ന് പുലിയൂര് കണ്ണൻ തെയ്യം പുറപാട്, 3:30 ന് ദൈവം കണ്ടനാർ കേളന്റെ അഗ്നിപ്രവേശം തുടർന്ന് പുലർച്ചെ 5 മണിക്ക് പ്രായകാലത്ത് കോലസ്വരൂപത്തിങ്കൽ ദൈവം ‘വയനാട്ടുകുലവൻ’ തിരുമുടി. ‘ഏവർക്കും സ്വാഗതം’





OTher Links

ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848